വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷനെ വെച്ചത്. കമ്മീഷനെ വെച്ചപ്പോള്‍ തന്നെ സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ സമരം നിര്‍ത്തിയില്ല. അവര്‍ക്ക് ചിലര്‍ പ്രതീക്ഷ കൊടുത്തു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്‌നത്തിന്റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചുവെന്നും, പക്ഷേ അത് പൊളിഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു. കിരണ്‍ റിജിജുവിനെ കൊണ്ട് വന്നുള്ള ബിജെപി രാഷ്ട്രീയം പൊളിഞ്ഞു. മുനമ്പത്തുകാരെ ബിജെപി പറഞ്ഞ് പറ്റിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വഖഫ് വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണും മുഖ്യമന്ത്രി വിമര്‍ശിച്ചു.