ഒക്ടോബര്‍ മാസം ബാങ്കുകളുടെ അവധിക്കാലം; ഈ ദിവസങ്ങളില്‍ ബാങ്ക് അടഞ്ഞുകിടക്കും;  ഡിജിറ്റല്‍ സേവനങ്ങള്‍ തടസമില്ലാതെ തുടരും
 

 
bank

ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസം ബാങ്ക് ഇടപാട് നടത്താനിരിക്കുന്നവര്‍ക്ക് പ്രധാനപ്പെട്ട അറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മാസാരംഭം മുതല്‍ വിവിധ ആഘോഷങ്ങളും ദേശീയ അവധികളുമുള്ളതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കും. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഉത്സവങ്ങള്‍ക്കനുസരിച്ച് അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള സാധാരണ അവധികള്‍ക്ക് പുറമെയാണ് ഈ പ്രത്യേക അവധി ദിനങ്ങള്‍.


ബാങ്ക് അടഞ്ഞുകിടക്കുന്നത് ഈ ദിവസങ്ങളില്‍
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപ

കമായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഒക്ടോബര്‍ 10: മഹാലയ അമാവാസി പ്രമാണിച്ച് കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ഒക്ടോബര്‍ 17: മഹാസപ്തമി ദിനത്തില്‍ ത്രിപുരയില്‍ ബാങ്ക് അവധിയാണ്.
ഒക്ടോബര്‍ 19: ദസറ (മഹാഷ്ടമി), മഹാനവമി, ആയുധപൂജ, ദുര്‍ഗ്ഗാ പൂജ എന്നിവയോടനുബന്ധിച്ച് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ബാധകമാണ്.
ഒക്ടോബര്‍ 20: വിജയദശമി/ ദസറ പ്രമാണിച്ച് കേരളമടക്കമുള്ള രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഒക്ടോബര്‍ 21: വിജയദശമി/ ദുര്‍ഗ്ഗാ പൂജയുടെ ഭാഗമായി ത്രിപുര, കര്‍ണാടക, സിക്കിം, അസം, പശ്ചിമ ബംഗാള്‍, കേരളം (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബര്‍ 22, 23: ദുര്‍ഗ്ഗാ പൂജ പ്രമാണിച്ച് സിക്കിമില്‍ ബാങ്ക് അവധികള്‍ തുടരും.
ഒക്ടോബര്‍ 26: ലക്ഷ്മി പൂജ / ആക്‌സഷന്‍ ഡേ / മഹര്‍ഷി വാല്‍മീകി ജയന്തി എന്നിവയോടനുബന്ധിച്ച് ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധിയാണ്.
ഒക്ടോബര്‍ 29: കര്‍വാ ചൗത്ത് ദിനത്തില്‍ ചണ്ഡിഗഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്ക് അവധി ബാധകമാണ്.
ഒക്ടോബര്‍ 31: സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ജയന്തി ദിനത്തില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.


ഈ ദിവസങ്ങളില്‍ ബാങ്ക് അടഞ്ഞുകിടക്കുമെങ്കിലും ഡിജിറ്റല്‍ സേവനങ്ങള്‍ തടസമില്ലാതെ തുടരും. എടിഎം, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ എന്നിവ പതിവുപോലെ പ്രവര്‍ത്തിക്കും. ഫണ്ട് കൈമാറ്റങ്ങള്‍ക്കും ബില്‍ പേയ്‌മെന്റുകള്‍ക്കും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം.

അതേസമയം, വലിയ പണമിടപാടുകള്‍, ചെക്ക് ക്ലിയറിങ് തുടങ്ങിയ ബാങ്ക് ശാഖകളെ നേരിട്ട് ആശ്രയിച്ചുള്ള സേവനങ്ങള്‍ക്കായി അവധി ദിവസങ്ങള്‍ ഒഴിവാക്കി, ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍ നോക്കി പോകാന്‍ ശ്രദ്ധിക്കുകയുമാവാം.

Tags

Share this story

From Around the Web