ശക്തി പ്രാപിച്ച് കാലവര്‍ഷം ; മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

 
rain

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മുംബൈയും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മുംബൈയുടെ പല പ്രദേശങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയില്‍ 150.6 മില്ലിമീറ്ററും പരേലില്‍ 141.8 മില്ലിമീറ്ററും വിക്രോളിയില്‍ 143 മില്ലിമീറ്ററും മഴ പെയ്തു.


കനത്ത മഴയില്‍ നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. കനത്തമഴ മൂലം മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്. പൂനെ, താനെ എന്നീ നഗരങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് കിലോമീറ്ററുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. മുംബൈയില്‍ മൂന്നും, പൂനെ, താനെ എന്നിവിടങ്ങളില്‍ കാലവര്‍ഷ കെടുതിയില്‍ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web