വില്ല വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം

 
2344

തിരുവനന്തപുരം: വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഈഞ്ചയ്ക്കല്‍ മിലാദ് ഭവനില്‍ മുഹമ്മദ് ആസി(41)മാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശി സുധ രമേഷാണ് പരാതി നൽകിയത്.

 മുഹമ്മദ് ആസിം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. 

വെങ്ങാനൂരില്‍ അഞ്ച് സെന്‍റില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

77 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വില്ലയോ പണമോ ലഭിക്കാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags

Share this story

From Around the Web