ജീവിതത്തെ ദുസ്സഹമാക്കുന്ന എല്ലാത്തിനും എതിരെ സംസാരിക്കുക എന്നതാണ് സഭയുടെ ദൗത്യം: ലെയോ പാപ്പ
“സഭ ഭൂമിയിലെ ദൈവത്തിന്റെ തീർഥാടക ജനമാണ്, സഭ സുവിശേഷത്തിലൂടെ ചരിത്രത്തിന്റെ ചലനാത്മകതയെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ജീവിതത്തെ ദുസ്സഹമാക്കുന്ന എല്ലാത്തിനും എതിരെ സംസാരിക്കുക എന്നതാണ് സഭയുടെ ദൗത്യം – ലെയോ പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സുപ്രധാന പ്രബോധനമായ ‘ലുമെൻ ജെൻസിയം’ (Lumen Gentium) മുൻനിർത്തി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പൊതുസദസിൽ സംസാരിക്കുകയായിരുന്നു പാപ്പ.
സഭ ഭൗമിക ചരിത്രത്തിലൂടെ സഞ്ചരിക്കുന്നത് എല്ലായ്‌പ്പോഴും അവളുടെ അന്തിമ ലക്ഷ്യസ്ഥാനമായ സ്വർഗീയ മാതൃരാജ്യത്തെ ലക്ഷ്യം വച്ചാണെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചു, എന്നാൽ ഈ അനിവാര്യമായ മാനത്തെ നാം പലപ്പോഴും അവഗണിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.
ദൈവരാജ്യമാണ് അവളുടെ എല്ലാ പ്രവൃത്തികളുടെയും ഉദ്ദേശ്യമെന്നും പാപ്പ വെളിപ്പെടുത്തി.