ചിക്കാഗോ രൂപതയിലെ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഷംസാബാദ് മിഷനില്‍ ദേവാലയം നിര്‍മ്മിക്കുന്നു

 
Chicagoo
ചിക്കാഗോ: ഷംസാബാദ് രൂപതയിലെ മിഷന്‍ പ്രദേശത്ത് ദേവാലയം നിര്‍മ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ  മിഷന്‍ ലീഗ് (സിഎംഎല്‍). ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
രൂപതയിലെ എല്ലാ സിഎംഎല്‍ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ സംഭാവനകളും പ്രാര്‍ത്ഥനകളുമായി ദേവാലയ നിര്‍മ്മാണത്തില്‍ പങ്കുചേരും.
പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ് മാര്‍ ജോയ് അലപ്പാട്ടും മിഷന്‍ ലീഗ്  രൂപതാ നേതാക്കളും ചേര്‍ന്നു നടത്തി. ടെക്‌സാസ് സംസ്ഥാനത്തുള്ള പെര്‍ലാന്‍ഡിലെ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളി, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി, ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവിടങ്ങളിലെ സിഎംഎല്‍ യൂണിറ്റുകള്‍ ആദ്യ സംഭാവനകള്‍  നല്‍കി.
ഫാ. ജോര്‍ജ് ഡാനവേലില്‍ (ഡയറക്ടര്‍), സിജോയ് സിറിയക്ക് പറപ്പള്ളില്‍ (പ്രസിഡന്റ്), ടിസണ്‍ തോമസ് (ജനറല്‍ സെക്രട്ടറി), സിസ്റ്റര്‍ അഗ്നസ് മരിയ എംഎസ്എംഐ (ജോയിന്റ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സിഎംഎല്‍ രൂപതാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tags

Share this story

From Around the Web