ദൈവകരുണയുടെ സന്ദേശയാത്ര മാര്‍ച്ച് 11 ന് ആരംഭിക്കും

 
DAIVAKARUNA


ചങ്ങനാശേരി:  ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ദൈവകരുണയുടെ ഛായാചിത്രവും വഹിച്ച് കേരളസഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കേരളത്തിലെ മൂന്ന് റീത്തുകളിലെയും 32 രൂപത കളിലെ തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലൂടെ കടന്നുപോകുന്ന ദൈവകരുണയുടെ സന്ദേശയാത്ര മാര്‍ച്ച് 11 ന് ആരംഭിക്കും. ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയാണ് നേതൃത്വം നല്‍കുന്നത്.

11- ന്  ചങ്ങനാശേരി അതിരൂപത മെത്രാസന മന്ദിര ചാപ്പലില്‍  മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദൈവകരുണയുടെ ഛായാചിത്രം ആശീര്‍വദിച്ച് സന്ദേശയാത്ര  ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഛായാചിത്രം വേരൂര്‍ പള്ളിയില്‍ സ്വീകരിക്കും.  12.30 വരെ  ഫാ. ജോസ് പുലി ക്കോട്ടില്‍, സെബാസ്റ്റ്യന്‍ മിറിയം, ബോബന്‍ കെ. ജോണ്‍ എന്നിവര്‍ നയിക്കുന്ന ദൈവകരുണയുടെ വചനപ്രഘോഷണവും ആരാധനയും വിശുദ്ധ കുര്‍ബാനയും നടക്കും. ഉച്ചകഴിഞ്ഞു 3.30 മുതല്‍ 5 മണി വരെ മാമ്മുട് ലൂര്‍ദ് മാതാ പള്ളിയിലും ശുശ്രുഷ ഉണ്ടായിരിക്കും.

യാത്ര മാര്‍ച്ച്  22 ഞായറാഴ്ച മൂവാറ്റുപുഴ രൂപത സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്ക കത്തീഡ്രലില്‍ രാവിലെ 10ന് ദിവ്യബലിയോടുകൂടി സമാപിക്കും. ദിവ്യബലിക്ക് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്  മുഖ്യകാര്‍മ്മികത്വം വഹിക്കും.

Tags

Share this story

From Around the Web