യുവതലമുറ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധി കേവലം വ്യക്തിപരമല്ലെന്നും, അത് ഘടനാപരമായ പ്രതികരണങ്ങൾ ആവശ്യമുള്ള ഒരു അടിയന്തരാവസ്ഥയാണെന്നും കർദിനാൾ പിയട്രോ പരോളിൻ
Jun 3, 2026, 20:22 IST
യുവതലമുറ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധി കേവലം വ്യക്തിപരമല്ലെന്നും, അത് ഘടനാപരമായ പ്രതികരണങ്ങൾ ആവശ്യമുള്ള ഒരു അടിയന്തരാവസ്ഥയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. ഇന്നത്തെ ആധുനിക സമൂഹം പലപ്പോഴും യുവാക്കൾക്ക് മുന്നോട്ട് കുതിക്കാനുള്ള "എല്ലാ ഭൗതിക മാർഗ്ഗങ്ങളും നൽകുന്നുണ്ടെങ്കിലും, ജീവിക്കാനുള്ള കൃത്യമായൊരു ലക്ഷ്യബോധം നൽകുന്നില്ല" എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വത്തിക്കാനിലെ Casina Pio IV ൽ വച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രാദേശിക വിദ്യാഭ്യാസ അജണ്ടയ്ക്കായുള്ള പ്രത്യാശയുടെ ഭൂപടങ്ങൾ: മാനസികാരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ, പ്രമുഖ അക്കാദമിക് വിദഗ്ധർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു