ഗവർണർ – മുഖ്യമന്ത്രി കൂടിക്കാഴ്ച സ്വാഭാവികം’; ഭരണനിർവ്വഹണ സംവിധാനത്തിന്‍റെ ഭാഗമായി ഇത്തരം കൂടിക്കാഴ്ചകൾ അനിവാര്യമെന്ന് മന്ത്രി പി രാജീവ്

ഗവർണർ – മുഖ്യമന്ത്രി കൂടിക്കാഴ്ച സ്വാഭാവികമാണെന്ന് മന്ത്രി പി രാജീവ്. ഭരണനിർവ്വഹണ സംവിധാനത്തിന്‍റെ ഭാഗമായി ഇത്തരം കൂടിക്കാഴ്ചകൾ അനിവാര്യമാണ്. ഭരണഘടന പദവിയിൽ ഇരിക്കുന്നവർ ആ ഉത്തരവാദിത്വം നിർവഹിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന് സർക്കാരിന്‍റെ ഉത്തരവാദിത്വവും ഗവർണർക്ക് ഗവർണറുടെ ഉത്തരവാദിത്വവും നിർവഹിക്കേണ്ടതുണ്ട്.
അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. നല്ല നിലയിൽ അത് പോകണമെന്നാണ് സർക്കാർ നിലപാട്. ഭരണഘടന ചുമതലയുള്ള ഓരോരുത്തരും ഭരണഘടനാ അനുസൃതമായി പ്രവർത്തിക്കണമെന്നാണ് നാട് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന നിരോധന നിയമ ഭേദഗതി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഭേദഗതി വേണമോ വേണ്ടയോ എന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ഭരണനിർവഹണ വകുപ്പാണ് സ്ത്രീധന നിരോധന നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് മുൻകൈയെടുക്കുന്നത്.
ആവശ്യമെങ്കിൽ നിയമ വകുപ്പ് നിയമോപദേശം നൽകുമെന്നും മന്ത്രി രാജീവ് കൊച്ചിയില്‍ പറഞ്ഞു.