പെരുമ്പാമ്പിനെ തല്ലിക്കൊന്ന് കറിവയ്ക്കാനായി മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചു ; പാലായിൽ യുവാവ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ
Jul 9, 2026, 16:52 IST
കോട്ടയം: പാലായില്‍ പെരുമ്പാമ്പിനെ തല്ലിക്കൊന്ന് മാംസം സൂക്ഷിച്ച സംഭവത്തില്‍ യുവാവ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിൽ.
സംഭവത്തില്‍ പാമ്പൂരാംപാറ വെട്ടുകല്ലേല്‍ ഷിജോ (48) ആണ് പിടിയിലായത്. വീടിനോട് ചേർന്നുള്ള പറമ്പിലെത്തിയ പെരുമ്പാമ്പിനെ ഇയാള്‍ തല്ലിക്കൊല്ലുകയും മാംസം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമായിരുന്നു.
3 കിലോ മാംസം ഇയാളുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തു. പോലീസും എരുമേലിയില്‍ നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള വന്യജീവികളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്.
ഇന്ത്യയില്‍ സംരക്ഷിത ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ് പെരുമ്പാമ്പുകള്‍.