‘ജീവിതത്തിന്റെ അര്‍ത്ഥം സുവിശേഷത്തിലൂടെ  വെളിപ്പെടുന്നു’: ആഫ്രിക്കന്‍ യാത്രയിലെ സമാപന ദിവ്യബലിയില്‍ പാപ്പ

 
Papa

മാലാബൊ/ഇക്വറ്റോറിയല്‍ ഗിനി:  ജീവിതത്തിന്റെ അര്‍ത്ഥം സുവിശേഷത്തിന്റെ വെളിച്ചത്തിലാണ് നമുക്ക് വെളിപ്പെടുന്നതെന്ന് ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ അവസാന ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഇക്വറ്റോറിയല്‍ ഗിനിയിലെ മലാബോ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ ദിവ്യബലിയോടെ 11 ദിവസത്തെ ആഫ്രിക്കന്‍ ശ്ലൈഹിക സന്ദര്‍ശനം പാപ്പ പൂര്‍ത്തിയാക്കി.

കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ നീങ്ങിപ്പോവുകയില്ലെങ്കിലും എല്ലാ കുരിശുകള്‍ക്കും യേശുക്രിസ്തുവില്‍ രക്ഷ കണ്ടെത്താന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. ഇക്വറ്റോറിയല്‍ ഗിനിയിലെയു ആഫ്രിക്കയിലെമ്പാടുമുള്ള വിശ്വാസികളെയും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും’ എന്ന് വിശേഷിപ്പിച്ച പാപ്പ, ക്രിസ്തുവാണ് ഇക്വറ്റോറിയല്‍ ഗിനിയയുടെ പ്രകാശം’ എന്ന് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കന്‍ യാത്രയില്‍ തന്നോടൊപ്പം പങ്കുചേര്‍ന്നവര്‍ക്കും സന്ദര്‍ശനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച സിവില്‍ അധികാരികള്‍ക്കും പാപ്പ നന്ദി പ്രകടിപ്പിച്ചു.

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും അമൂല്യമായ ഒരു നിധിയാണ് തനിക്ക് ഈ ആഫ്രിക്കന്‍ യാത്രയിലൂടെ ലഭിച്ചതെന്നും ഇത് തന്റെ അപ്പസ്‌തോലിക ശുശ്രൂഷയെ കൂടുതല്‍ സമ്പന്നമാക്കുമെന്നും പാപ്പ പറഞ്ഞു. ക്രൈസ്തവ മിഷന് നിര്‍ണായക സംഭാവന നല്‍കാന്‍ ഇന്ന് ആഫ്രിക്ക വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ വ്യക്തമാക്കി. ആഫ്രിക്കയിലെ സഭയുടെ ദൗത്യത്തെ പാപ്പ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്‍പ്പിച്ചു.

ഏപ്രില്‍ 13 ന് ആരംഭിച്ച ആഫ്രിക്കന്‍ യാത്രയില്‍  അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ നാല് രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിച്ചത്.

Tags

Share this story

From Around the Web