അമേരിക്കയിലെ മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുള്ള പ്രശസ്തമായ ദൈവാലയത്തില്‍ അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
 

 
university

അമേരിക്ക:അമേരിക്കയിലെ മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുള്ള പ്രശസ്തമായ 'Church of the Gesu' ദൈവാലയത്തില്‍ അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് 29 വയസ്സുകാരനായ യുവാവിനെ പോലീസ് പിടികൂടിയത്. ദൈവാലയത്തിന്റെ മുകള്‍ നിലയിലുള്ള പ്രാര്‍ത്ഥനാ മുറിയിലും താഴത്തെ നിലയിലുമാണ് അതിക്രമം നടന്നത്. ദേവാലയത്തിലെ വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുകയും മേശകള്‍ മറിച്ചിടുകയും മെഴുകുതിരികള്‍ നിലത്ത് വലിച്ചെറിയുകയും അക്രമി ചെയിതു. ഏകദേശം 10 ദശലക്ഷം ഡോളര്‍ (ഏകദേശം 83 കോടി രൂപ) ചിലവഴിച്ച് അടുത്തിടെയാണ് പള്ളിയുടെ മുകള്‍ നില നവീകരിച്ചത്. പുതിയ ഇരിപ്പിടങ്ങള്‍, സീലിംഗ് പെയിന്റിംഗ്, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിരുന്നു. ഇതിനിടയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. യൂണിവേഴ്സിറ്റിയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അതിക്രമം നടത്തിയതെന്ന് മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. കത്തോലിക്കാ-ജെസ്യൂട്ട് പാരമ്പര്യത്തില്‍ അടിയുറച്ച തങ്ങള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇടവകയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ അതിക്രമത്തിന് പിന്നില്‍ കത്തോലിക്കാ വിരുദ്ധതയോ മറ്റ് മതപരമായ വിദ്വേഷമോ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ചര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story

From Around the Web