ലഹരിക്കെതിരെ സൂംബ ഡാന്‍സ് പഠിപ്പിച്ചയാള്‍ തന്നെ ലഹരിക്കേസില്‍. കീര്‍ത്തനയുടെ യാത്രകളേറെയും ബെംഗളൂരുവിലേക്കെന്ന് സഹപ്രവര്‍ത്തകര്‍
കോഴിക്കോട്: ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നയാളാണ് പേരാമ്പ്രയില്‍ ലഹരിയിടപാട് കേസില്‍ അറസ്റ്റിലായ അധ്യാപിക കീര്‍ത്തന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സൂംബ ഡാന്‍സിന്റെ പരിശീലകയായിരുന്നു കീര്‍ത്തന.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായ വ്യക്തി ലഹരിക്കടത്തില്‍ പിടിയിലായത് ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്ന് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യൂസഫ് കെ.കെ പറഞ്ഞു.
'പിടിയിലായ രണ്ട് പേരും ഒരു ഗ്യാങ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എങ്ങനെയാണ് ഇവര് ഒരുമിച്ചതെന്ന് പലപ്പോഴും ഞങ്ങള്‍ക്കിടയില്‍ സംസാരവിഷയമാകാറുണ്ട്.
ഇരുവരും തമ്മിലുള്ള കുടുംബകാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് അടുത്തതായിരിക്കാമെന്നാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകരെല്ലാം കരുതിയത്. എപ്പോഴും ഒന്നിച്ചാണ് ഇവരുണ്ടാകാറ്'. പേരാമ്പ്ര ബിആര്‍സിയിലെ ഷാജിമ ടീച്ചറുടെ പ്രതികരണം ഇങ്ങനെ.
'പിഇടി വിഷയങ്ങളിലെല്ലാം നല്ല അവഗാഹമുള്ള കുട്ടിയായിരുന്നു കീര്‍ത്തന. സൂംബ ഡാന്‍സ്, യോഗ ക്ലാസുകളൊക്കെ ഇവര് എടുത്തുകൊടുക്കാറുണ്ട്. താല്‍ക്കാലിക ജോലിക്കാരായിരുന്നതിനാല്‍ സാലറി കുറവാണ്.
ഈ പ്രശ്‌നം പരിഹരിക്കാനായിരിക്കും മറ്റ് സൈഡ് ബിസിനസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത്. മാത്രവുമല്ല, ഇവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ ബിആര്‍സിയില്‍ വരേണ്ടതുണ്ടായിരുന്നുള്ളൂ.
അതുകൊണ്ട് തന്നെ ബാക്കി ദിവസങ്ങളില്‍ ഇവരെന്ത് ചെയ്യുന്നുവെന്ന് ഞങ്ങള്‍ അന്വേഷിക്കാറില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
നിരന്തരമായുള്ള ബെംഗളൂരു യാത്രകളെ കുറിച്ചുള്ള ചോദ്യങ്ങളോട്, അവരുടെ ബന്ധുക്കള്‍ അവിടെയുള്ളതിനാലാണെന്നാണ് കരുതിയതെന്നും ലഹരിഇടപാടുകാരുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നെന്നും ഷാജിമ ടീച്ചര്‍ വ്യക്തമാക്കി.