മൂന്ന് മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യനാണ് ഇല്ലാതായത്, ജഡ്ജി അഹങ്കാരത്തോടെയാണ് സംസാരിച്ചത്; ജയബാലകൃഷ്ണൻ്റെ ബന്ധു

 
23636

കൊച്ചി: ചേരാനല്ലൂരിലെ വാഹനാപകടത്തിൽ പതിനേഴുകാരന് വാഹനം നൽകിയ ജഡ്ജിക്കെതിരേ ആദ്യം കേസെടുക്കണമെന്നും അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് ജഡ്ജി സംസാരിച്ചതെന്നും ജയബാലകൃഷ്ണന്‍റെ ബന്ധു ജയലക്ഷ്മി.

 അപകടത്തിന് പിന്നാലെ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽവച്ച് ഞങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ജഡ്ജിക്കെതിരേ ആദ്യം കേസെടുക്കണം. മൂന്ന് മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യനാണ് ഇല്ലാതായത്. ആ മനുഷ്യൻ ഒരുദിവസം കട തുറന്നില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ല.

55 വയസിൽ പോകേണ്ട ആളായിരുന്നില്ല. മനഃപൂർവം കൊന്നതാണിത്. മൂന്ന് മക്കൾക്ക് അച്ഛനില്ലാതാക്കി കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിട്ട് അവർ സുഖമായി പറയുകയാണ്, ഞങ്ങളെ ചോദ്യംചെയ്യാൻ നിൽക്കേണ്ടെന്ന്.

തെറ്റുപറ്റി എന്ന് പറയുന്നതിന് പകരം ജഡ്ജിയാണെന്ന അഹങ്കാരത്തോടെയാണ് തങ്ങളോട് സംസാരിച്ചതെന്നും ജയലക്ഷ്മി പറഞ്ഞു.

Tags

Share this story

From Around the Web