കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. മോഡി സര്‍ക്കാരിന്റെ പരോക്ഷ പിന്തുണ ഈ വിഷയത്തില്‍ ഉണ്ടോ എന്ന് സംശയയിക്കുന്നതായി കാതോലിക്കാ ബാവ

 
CATHOLICA BAVA

കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

മോഡി സര്‍ക്കാരിന്റെ പരോക്ഷ പിന്തുണ ഈ വിഷയത്തില്‍ ഉണ്ടോ എന്ന് സംശയയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു. തീവ്രവാദ സംഘടനകളെ കേന്ദ്ര സര്‍ക്കാരിനു നിയന്ത്രിക്കാന്‍ കഴിവില്ലെന്നും പ്രതിഷേധ യോഗത്തില്‍ കാതോലിക്കാബാവ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ സമുദായങ്ങളോടുള്ള സമീപനത്തില്‍ ഒരു വശത്തൂടെ പ്രീണനവും മറുവശത്തിലൂടെ പീഡനവും എന്നത് ഇരു തോണിയില്‍ കാല്‍ വയ്ക്കുന്നതു പോലെയാണെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

തീവ്രവാദ സംഘടനകളെ നിയന്ത്രിച്ചാല്‍ അണികളെയും, വോട്ടും നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് ഇതിനു പിന്നിലെന്നും കാതോലിക്കാബാവ ആരോപിച്ചു. മതപരിവര്‍ത്തകരല്ല അവര്‍ ദൈവത്തിന്റെ മാലാഖമാര്‍ എന്ന ബാനറും ഏന്തിയായിരുന്നു പ്രതിഷേധം.

മലങ്കര ഓര്‍ത്തഡോക്‌സ് സുന്നഹദോസിനെ തുടര്‍ന്നാണു പ്രതിഷേധം നടന്നത്. കന്യാസ്ത്രീകളുടെ നേരേ ഉണ്ടായ ആക്രമണം ക്രൈസ്തവ സഭകളുടെ നല്ല പ്രവര്‍ത്തനങ്ങളെ താഴ്ത്തി കെട്ടുകയാണ്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ഉള്ള  വ്യക്തിസ്വാതന്ത്ര്യവും, പൗര അവകാശത്തിനു മേലുള്ള കടന്നു കയറ്റവുമാണിത്. ഇതു മതേതര ഇന്ത്യക്കു ഭൂഷണമല്ല. ഇത്തരം സംഘടനകളെ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web