ന്യൂനമർദം ശക്തിപ്രാപിക്കുന്നു! സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ അലര്‍ട്ട്
Aug 28, 2025, 13:28 IST

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ മേഖലകളിൽ ഇനിയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ നൽകുന്നുണ്ട്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.