സകല തിന്മകളിലും നിന്നും കർത്താവ് നിന്നെ കാത്തുകൊള്ളും- സന്ധ്യപ്രാർത്ഥന

 
 jesus christ-58

പരിശുദ്ധ ദൈവമാതാവേ... ലോകത്തിനു ലഭിച്ച സമ്മാനമേ. ഞങ്ങളുടെ കർത്താവായ ദൈവത്തിനു മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട കന്യാമറിയമെ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അമ്മ വഴിയായി ഞങ്ങൾക്ക്‌ ലഭിച്ച അനുഗ്രഹങ്ങൾ നിരവധിയാണല്ലോ! തിരുക്കുടുംബത്തിന്റെ നാഥയായ അമ്മക്കല്ലാതെ ഞങ്ങളുടെ കുടുംബങ്ങളുടെ അല്ലലും ആധിയും തിരിച്ചറിയാൻ കഴിയും? കുരിശിൽ കിടന്നു പിടയുമ്പോഴും. മരണത്തോളം വലിയ വേദന കടിച്ചമർത്തുമ്പോളും പാപികളായ ഞങ്ങളേക്കുറിച്ച്‌ ചിന്തിച്ച കരുണയുടെ പരമകോടിയായ ഈശോ തമ്പുരാൻ സ്നേഹത്തിനു പകരം വയ്ക്ക്കുവാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്ക്‌ സ്വന്തം അമ്മയായി നൽകിയല്ലോ. ഈ പ്രാർത്ഥന വഴിയായി അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ ജീവിതം എത്ര ചെറുതാണ്. എങ്കിലും ഞങ്ങളിൽ പലരും പലതിനോടും ഉള്ള ആർത്തിയാൽ നിറഞ്ഞു ജീവിക്കുന്നു. എത്ര സമ്പത്തു കൈവന്നാലും ഞങ്ങളിൽ പിന്നെയും അതിനോടുള്ള ആർത്തി നിറയുന്നു. ആവശ്യമില്ലെങ്കിൽ കൂടി പലതും വാങ്ങി കൂട്ടുവാൻ ആഗ്രഹിക്കുന്നു. സഹജീവിയുടെ ദുഃഖങ്ങളിൽ  കരുണ കാണിക്കുവാൻ മറന്നു പോകുന്നു. ദൈവമേ അവിടുന്ന് ഞങ്ങളോട് പൊറുക്കേണമേ.  ദൈവ സ്നേഹത്തിൽ അടിയുറച്ചു കൊണ്ട് ജീവിതം കെട്ടിപ്പടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ. നാഥാ, ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ ലഭിയ്ക്കാതെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നവരെ ഓർക്കുന്നു. കടബാധ്യതകൾ കാരണം വിഷമിക്കുന്നവരെ അനുഗ്രഹിക്കണമേ. സാമ്പത്തിക തകർച്ചകളിൽ നിന്നും ഒരിയ്ക്കലും കരകയറുവാൻ ആവുകയില്ല എന്നോർത്ത് കഴിയുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിടുതൽ നൽകി അനുഗ്രഹിക്കണമേ. 
ഞങ്ങളുടെ കുടുംബങ്ങളുടെ ജപമാലകൾ ചെവിക്കൊണ്ട്‌ സ്നേഹത്തിൽ ഞങ്ങളെ ഉറപ്പിക്കണേ. സമാധാനത്തിൽ ഞങ്ങളെ പരിപാലിക്കണമേ... ആമേൻപരിശുദ്ധ ദൈവമാതാവേ... ലോകത്തിനു ലഭിച്ച സമ്മാനമേ. ഞങ്ങളുടെ കർത്താവായ ദൈവത്തിനു മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട കന്യാമറിയമെ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അമ്മ വഴിയായി ഞങ്ങൾക്ക്‌ ലഭിച്ച അനുഗ്രഹങ്ങൾ നിരവധിയാണല്ലോ! തിരുക്കുടുംബത്തിന്റെ നാഥയായ അമ്മക്കല്ലാതെ ഞങ്ങളുടെ കുടുംബങ്ങളുടെ അല്ലലും ആധിയും തിരിച്ചറിയാൻ കഴിയും? കുരിശിൽ കിടന്നു പിടയുമ്പോഴും. മരണത്തോളം വലിയ വേദന കടിച്ചമർത്തുമ്പോളും പാപികളായ ഞങ്ങളേക്കുറിച്ച്‌ ചിന്തിച്ച കരുണയുടെ പരമകോടിയായ ഈശോ തമ്പുരാൻ സ്നേഹത്തിനു പകരം വയ്ക്ക്കുവാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്ക്‌ സ്വന്തം അമ്മയായി നൽകിയല്ലോ. ഈ പ്രാർത്ഥന വഴിയായി അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ ജീവിതം എത്ര ചെറുതാണ്. എങ്കിലും ഞങ്ങളിൽ പലരും പലതിനോടും ഉള്ള ആർത്തിയാൽ നിറഞ്ഞു ജീവിക്കുന്നു. എത്ര സമ്പത്തു കൈവന്നാലും ഞങ്ങളിൽ പിന്നെയും അതിനോടുള്ള ആർത്തി നിറയുന്നു. ആവശ്യമില്ലെങ്കിൽ കൂടി പലതും വാങ്ങി കൂട്ടുവാൻ ആഗ്രഹിക്കുന്നു. സഹജീവിയുടെ ദുഃഖങ്ങളിൽ  കരുണ കാണിക്കുവാൻ മറന്നു പോകുന്നു. ദൈവമേ അവിടുന്ന് ഞങ്ങളോട് പൊറുക്കേണമേ

.  ദൈവ സ്നേഹത്തിൽ അടിയുറച്ചു കൊണ്ട് ജീവിതം കെട്ടിപ്പടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ. നാഥാ, ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ ലഭിയ്ക്കാതെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നവരെ ഓർക്കുന്നു.

കടബാധ്യതകൾ കാരണം വിഷമിക്കുന്നവരെ അനുഗ്രഹിക്കണമേ. സാമ്പത്തിക തകർച്ചകളിൽ നിന്നും ഒരിയ്ക്കലും കരകയറുവാൻ ആവുകയില്ല എന്നോർത്ത് കഴിയുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിടുതൽ നൽകി അനുഗ്രഹിക്കണമേ. 

 


ഞങ്ങളുടെ കുടുംബങ്ങളുടെ ജപമാലകൾ ചെവിക്കൊണ്ട്‌ സ്നേഹത്തിൽ ഞങ്ങളെ ഉറപ്പിക്കണേ. സമാധാനത്തിൽ ഞങ്ങളെ പരിപാലിക്കണമേ... ആമേൻ

Tags

Share this story

From Around the Web