ജീവിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ മരിച്ചതായി രേഖപ്പെടുത്തി; പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സീനിയോറിറ്റി പട്ടികയില്‍ ഗുരുതര പിഴവ്
Updated: Nov 27, 2026, 16:31 IST
തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ ഗുരുതര വീഴ്ച. സൈബര്‍ പൊലീസ് ആസ്ഥാനം പ്രസിദ്ധീകരിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) വിഭാഗത്തിന്റെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റിലാണ് ജീവിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം സിറ്റി സൈബര്‍ പൊലീസിലെ ഉദ്യോഗസ്ഥനായ ബിജു എമ്മിന്റെ പേരിന് നേരെയാണ് 'എക്‌സ്പയേര്‍ഡ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ 160-ാം റാങ്കില്‍, ജഋച 349466 എന്ന നമ്പറിലാണ് ബിജുവിന്റെ പേര് ഉള്‍പ്പെട്ടിട്ടുള്ളത്. സൈബര്‍ പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഔദ്യോഗിക പട്ടികയിലാണ് ഈ ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്.