യേശുവിന്റെ ജീവിതം അഞ്ചുഭാഷകളില്‍ ചിത്രീകരിക്കുന്നു

 
Mariya wall

ചങ്ങനാശേരി: ഇറ്റാലിയന്‍ മിസ്റ്റിക്കായ മരിയ വാള്‍ തോര്‍ത്തയുടെ ‘ദ പോയം ഓഫ് ദ മാന്‍ഗോഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള വെബ്‌സീരി സിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ റിലീസും ചങ്ങനാശേരി മീഡിയ വില്ലേജ് തിയേറ്ററില്‍ നടന്നു.

കന്യകാമാതാവിന്റെ ജനനത്തില്‍ തുടങ്ങി യേശുവി ന്റെ ജനനവും പീഡാനുഭവവും കുരിശു മരണവും വരെ ചിത്രീകരിക്കുന്ന വെബ്‌സീരിയസ് ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശിര്‍വദിച്ചു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

കെസിബിസി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, പാലാ മരിയ സദനം എംഡി സന്തോഷ് ജോസഫ്, നടന്‍ ചാലി പാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

നൂറിലധികം എപ്പിസോഡുകളിലായി ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ചിത്രീകരിക്കുന്ന ഈ വെബ്‌സീരിയസില്‍ യേശുവായി വില്‍സണ്‍ എബ്രഹാമും ജോവാക്കിം ആയി ബിജോയിസ് അങ്കമാലിയും വേഷമിടുന്നു.

അന്നയായി ഷാഹിനയും കന്യകാമറിയത്തിന്റെ കുട്ടിക്കാലം ഹിലാരി എല്‍സ രാജീവ് കുഴിപ്പള്ളിലും യൗസേപ്പ് പിതാവായി ടോംസ് കോട്ടും അഭിനയിക്കുന്നു.

സന്തോഷ് മണിമല സംവിധാനം നിര്‍വഹിക്കുന്ന സീരിസ് ഗ്രീനെറ്റ് ടെലിവിഷനും യാഗ് പ്രൊഡ ക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് യമുന രാജീവ്, ജെസി മാത്യൂ, സ്‌ക്രിപ്റ്റ് സെബാന്‍ കുറവിലങ്ങാട്, ടോറസ് കളപ്പുരക്കല്‍.

ഈ വെബ് സീരീസ് ക്രൈസ്തവ കമ്മ്യൂണിറ്റി ചാനലുകളിലും പ്രമുഖ ഒടിടി ഫ്‌ളാറ്റുഫോമുകളിലും മെയ് മാസം മുതല്‍ സംപ്രേഷണം ചെയ്തു തുടങ്ങും.

Tags

Share this story

From Around the Web