അക്ഷരങ്ങൾ നിലയ്ക്കുന്നില്ല ; പുതിയ യാത്രയുടെ തുടക്കം 

 
089888

പുസ്തകദിനം ഒരു കലണ്ടർ ദിനമല്ല —
അക്ഷരങ്ങളിലൂടെ നാം നടന്ന വഴികളുടെ
ഒരു ആത്മപരിശോധനയാണ്.

ഒരു പുസ്തകം എന്നത്
 പ്രസ്സിൽ അച്ചടിച്ച വാക്കുകൾ മാത്രം അല്ല —
ജീവിതാനുഭവങ്ങൾ, ചിന്തകൾ, പ്രാർത്ഥനകൾ,
മനുഷ്യബന്ധങ്ങൾ എന്നിവയുടെ സംഗമമാണ്.


✍️ എന്റെ എഴുത്ത് യാത്ര

മുന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്
ഞാൻ ആരംഭിച്ച
Goodnews Communications
വഴി ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിൽ
ചരിത്രവും പൈതൃകവും തുളുമ്പുന്ന
പുസ്തകങ്ങൾ എഴുതാൻ സാധിച്ചു.

ചരിത്രപുസ്തകങ്ങൾ…
ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ…
കുടിയേറ്റ ചരിത്രങ്ങൾ…
പ്രമുഖ വ്യക്തികളുടെ ജീവിതം…(  കാതോലിക്ക ബാവ, ഫാ. ജെ കെ ബിൽ,...)
തീർത്ഥാടന കേന്ദ്രങ്ങളുടെ കഥകൾ…( മലയാറ്റൂർ - മുന്ന് ഭാഷകളിൽ, മാഹി പള്ളി, കുറവിലങ്ങാട് )
കൊച്ചി എയർപോർട്ടിന്റെ നിർമ്മാണഗാഥ…

എഴുത്ത് എന്റെ തൊഴിൽ മാത്രമല്ല —
എന്റെ ദൗത്യമാണ്.

പിന്നീട് മുള്ളപ്പെരിയാർ സമരവേദികളിലും,
പ്രോ-ലൈഫ് മുന്നേറ്റങ്ങളിലും,
വിവിധ മാധ്യമങ്ങളിലും,
സാമൂഹ്യ സേവന രംഗങ്ങളിലും പ്രവർത്തിക്കുമ്പോഴും
എന്നെ നയിച്ചത് —
അക്ഷരങ്ങളായിരുന്നു.

കാലിക്കറ്റ് ടൈസ്, മാധ്യമം, ദീപിക, ഇന്ത്യൻ എക്സ്പ്രസ്സ്‌, ധനം,സ്വാസ്ഥം,മാധ്യമ ബോധി, സൺ‌ഡേ ശാലോം..
 ഈ മാധ്യമകളിൽ വിവിധ കാലഘട്ടത്തിൽ പ്രവർത്തിച്ചപ്പോൾ എഴുത്ത് നിർത്തിവെച്ചു.
    ആയിരത്തിൽ അധികം ലേഖനങ്ങൾ വിവിധ പ്രസിദ്ധികരണങ്ങളിൽ എഴുതുവാൻ ദൈവം അവസരം നൽകി.

പറയാതെ വയ്യ,വാർത്തകൾക്കപ്പുറം, വാർത്തയും വീക്ഷണവും,.. ഇങ്ങനെ പല പക്തികളിൽ എഴുതി. സ്വാസ്ഥത്തിൽ എഴുതിയ ലേഖനങ്ങളെ മാനിച്ചു, മികച്ച കോളമിസ്റ്റിനുള്ള ശിവറാം അവാർഡ് ലഭിച്ചു.


📚 വായനയും എഴുത്തും — എന്റെ ദിനശീലങ്ങൾ

ഇന്ന് ഞാൻ ഓർമ്മിപ്പിക്കുന്നത് വളരെ ലളിതമായത്:

👉 ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും വായിക്കണം.
👉 കഴിയുമെങ്കിൽ ജീവിതത്തിൽ ഒരു പുസ്തകം എങ്കിലും എഴുതണം.

ഒരു ദിവസം 10 മിനിറ്റ്…
ഒരു വർഷം കഴിഞ്ഞാൽ അത് ഒരു മാറ്റമാകും.

ഒരു ചെറിയ കുറിപ്പ്…
ഒരു ദിവസം ഒരു പുസ്തകമാകും.


🌿 ഓർമ്മയിലെ ഗുരുക്കന്മാർ

ഫാ. എ. അടപ്പൂർ
പ്രൊ. പി. ടി. ചാക്കോ

അവർ ഇന്ന് നമ്മോടില്ല…
പക്ഷേ അവരുടെ വാക്കുകൾ ഇന്നും വഴികാട്ടുന്നു.


✍️ എഴുത്തുകാരായ സുഹൃത്തുക്കൾ — എന്റെ ശക്തി

എന്റെ യാത്രയിൽ
എന്നെ പ്രചോദിപ്പിച്ച
നിരവധി എഴുത്തുകാരായ സുഹൃത്തുക്കൾ:
പോൾ മണലിൽ.
ജിജോ സിറിയക്ക്
ബെന്നി പുന്നത്തറ
അഭിലാഷ് ഫ്രെസർ
ഷാജി ജോസഫ്.
ടോം ജോസ്
ദേവപ്രസാദ്
ഇഗ്‌നേഷ്യസ് ഗോൻസൽവസ് 
ജോർജ് ജോസഫ്.
ആന്റണി ജോൺ.
ജെലീഷ് പീറ്റർ.
ജെയ്മോൻ കുമരകം
ഷാജി മാലിപ്പാറ
ജേക്കോബി 
എബിൻ രാജ്
ഡോ. സെമിച്ചൻ
ഡോ. കെ. എം. മാത്യു
ബ്രദർ മാവുരുസ്  മാളിയേക്കൽ.
ഫാ. ജോർജ് കുരിക്കൂർ.
ഫാ. റോയി കണ്ണഞ്ചിറ CMI
ഫാ. സ്റ്റീഫൻ ആലത്തറ
ഫാ. ജോസ് പുതിയേടം 
ഫാ. ജോസ് കോട്ടയിൽ
ഫാ. ജോഷി മയ്യാട്ടിൽ
സിസ്റ്റർ മേരി ജെയിൻ
പി ജി പ്രേമ 
ഗ്രേസി തേരാട്ടിൽ....

…ഇനിയും അനവധി പേർ.
ഓരോരുത്തരും —
എന്റെ എഴുത്ത് യാത്രയിലെ ഒരു അധ്യായം.

🙏🏽 അഭിനന്ദനങ്ങൾ • ആശംസകൾ 🙏🏽


✍️ ഒരു പ്രത്യേക പ്രചോദനം — പി. വി. ആൽബി

എഴുത്തിലും പരിഭാഷയിലും പ്രശസ്തനായ
എന്റെ അടുത്ത സുഹൃത്ത്
പി. വി. ആൽബി

ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചത്
Dhanam വാരികയിലാണ്.

പിന്നീട്
Goodnews Communicationsൽ
എക്സിക്യൂട്ടീവ് എഡിറ്ററായി
അദ്ദേഹം പ്രവർത്തിച്ചു.

DC Books,
Shalom Media,
Sophia Books
തുടങ്ങിയ സ്ഥാപനങ്ങളിൽ
അദ്ദേഹത്തിന്റെ സംഭാവന ശ്രദ്ധേയമാണ്.

മുൻ രാഷ്ട്രപതി
A. P. J. Abdul Kalam
അവരുടെ പ്രശസ്ത കൃതി
👉 Wings of Fire
മലയാളത്തിലേക്ക് മൊഴിമാറ്റിയത് അദ്ദേഹമാണ്.

ഒരു ദിവസം
അദ്ദേഹം തന്റെ ജീവചരിത്രം എഴുതുമെന്ന്
ഞാൻ ഉറപ്പിക്കുന്നു.


📖 ഞാൻ ഇപ്പോൾ വായിക്കുന്നത്…

ഇപ്പോൾ ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത്
“ജീവితం: കൊച്ചു കൊച്ചു സന്തോഷങ്ങൾ” —
ഫാ. ജോസഫ് പുത്തൻപുരയ്‌ക്കൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം.

ചെറിയ സന്തോഷങ്ങൾ
വലിയ സമാധാനം നൽകുന്നുവെന്ന്
ഈ പുസ്തകം വീണ്ടും ഓർമ്മിപ്പിക്കുന്നു.


🔥 ഒരു നിശബ്ദ ആഹ്വാനം

ഇന്നും എഴുതാതെ നിൽക്കുന്നവരുണ്ട്…

അവരുടെ പേരുകൾ ഞാൻ പറയുന്നില്ല…
പക്ഷേ ഞാൻ പ്രാർത്ഥിക്കുന്നു:

👉 എഴുതൂ…

ഒരു അനുഭവം പോലും
ഒരു പുസ്തകമാകാം.

ഒരു ജീവിതം പോലും
ഒരു സന്ദേശമാകാം.


📞 ഇന്നത്തെ തീരുമാനം

ഇന്ന് —
ചിലരെ ഞാൻ വിളിക്കും.

ഒരു ചോദ്യം മാത്രം:
“എപ്പോൾ എഴുതാൻ തുടങ്ങും?”


-

🌱 പുതിയ ചക്രവാളങ്ങൾ

എന്റെ എഴുത്ത് ഇവിടെ അവസാനിക്കുന്നില്ല…

ഗ്രാമങ്ങളുടെ കഥകൾ…
മറഞ്ഞുപോയ ചരിത്രങ്ങൾ…
വിസ്മരിച്ച വ്യക്തിത്വങ്ങൾ…

അതിലുപരി —
Pro-life ദൗത്യം

ഗർഭസ്ഥ ശിശു മുതൽ
ജീവിതത്തിന്റെ അവസാനഘട്ടം വരെ —
ജീവന്റെ മഹത്വം പറയുന്ന
പുസ്തകങ്ങൾ എഴുതണം.

കാരണം —
ജീവനെ സംരക്ഷിക്കുന്നത്
മനുഷ്യന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.


🙏 സമാപനം

എനിക്ക് എഴുതാൻ കഴിഞ്ഞത്
എന്റെ കഴിവുകൊണ്ടല്ല —
എന്നെ പിന്തുണച്ച മനുഷ്യരും
ദൈവകൃപയും കൊണ്ടാണ്.


📚 ഒരു അഭ്യർത്ഥന

👉 ദിവസവും 10 മിനിറ്റെങ്കിലും വായിക്കുക. 
മാസത്തിൽ ഒരു പുസ്തകം വാങ്ങുക. വായിച്ച ശേഷം ഉചിതമായ വ്യക്തികൾക്ക്, സ്ഥാപനങ്ങൾക്ക് നൽകുക.
👉 ജീവിതത്തിൽ ഒരു പുസ്തകം എങ്കിലും എഴുതുക. ജീവിത അനുഭവങ്ങൾ എങ്കിലും.

വായിച്ച പുസ്‌ക കങ്ങളെക്കുറിച്ച് എഴുതുക. എഴുത്തുകാരെ ആദരിക്കുക.


📖 “എഴുതാത്ത  ലേഖനങ്ങൾ,തിരക്കഥകൾ,കഥകൾ, കവിതകൾ, അനുഭവങ്ങൾ..ലോകത്തിന് വലിയൊരു നഷ്ടമാണ്.”

എഴുതുവാനുള്ള കഴിവിനായി പ്രാർത്ഥിക്കാം. 🙏🏽

സ്നേഹപൂർവ്വം,
സാബു ജോസ്
📞 9446329343
 

Tags

Share this story

From Around the Web