ചില്ലി ചിക്കനിലെ നാരങ്ങയ്ക്ക് നീരില്ല. തൃശ്ശൂരില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂരമര്‍ദനം; ഒരാള്‍ പിടിയില്‍
Jul 15, 2026, 14:10 IST
തൃശ്ശൂര്‍: ഓര്‍ഡര്‍ ചെയ്ത ചില്ലി ചിക്കനൊപ്പം നല്‍കിയ നാരങ്ങ കഷ്ണത്തില്‍ നീരില്ലെന്ന നിസ്സാര കാരണത്തെച്ചൊല്ലി തൃശ്ശൂരില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും നേരെ യുവാക്കളുടെ ക്രൂരമായ അതിക്രമം. വടക്കാഞ്ചേരി മിണാലൂര്‍ സെലക്ട് ദര്‍ബാര്‍ റെസ്റ്റോറന്റിലാണ് സംഭവം അരങ്ങേറിയത്. മര്‍ദനത്തില്‍ ഹോട്ടലുടമ മുജീബിന്റെ (38) മൂന്ന് പല്ലുകള്‍ അക്രമികള്‍ അടിച്ചു കൊഴിച്ചു. ക്രിക്കറ്റ് ബാറ്റ് ഉപയോ?ഗിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി.