മത്സരപ്പാച്ചിലിനും സംഘര്‍ഷത്തിനും വഴിവെക്കുന്നത് പാട്ടം സര്‍വീസ് വ്യവസ്ഥ. പാട്ടം സര്‍വ്വീസിനെതിരെ ബസ് ഉടമകളുടെ സംഘടന രംഗത്ത്
കൊച്ചി: സ്വകാര്യ ബസ് സര്‍വീസ് മേഖലയില്‍ മത്സരപ്പാച്ചിലിനും സംഘര്‍ഷത്തിനും വഴിവെക്കുന്നത് പാട്ടം സര്‍വീസ് വ്യവസ്ഥ.
കൊച്ചി നഗരത്തിലെ പാട്ടം സര്‍വ്വീസിനെതിരെ ബസ് ഉടമകളുടെ സംഘടന രംഗത്ത്. അക്രമസംഭവങ്ങള്‍ക്കും, മത്സരയോട്ടത്തിനും കാരണമാകുന്നത് പാട്ടം സംവിധാനമാണെന്നാണ് ആക്ഷേപം.
നാമമാത്രമായ ലാഭം പോലും ലഭിക്കാതെ വന്നതോടെ അനധികൃതമായി ബസ് വാടകയ്ക്ക് നല്‍കി പണം കൈപ്പറ്റുന്ന രീതിയാണ് പാട്ടം ബസ് സര്‍വ്വീസ്.
കൊച്ചിയില്‍ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പാട്ടം സര്‍വ്വീസിനെതിരെ ഉടമകള്‍ തന്നെ രംഗത്ത് വന്നത്. തൊഴിലാളികളെ പോലും ഉടമയ്ക്ക് അറിയാന്‍ കഴിയാത്ത ഇത്തരം സംഭവങ്ങളിലൂടെ ക്രമിനല്‍ പശ്ചാത്തലമുള്ളവരടക്കം രംഗത്തേയ്ക്ക് പ്രവേശിക്കുന്നുണ്ടെന്നും, ലഹരി അടക്കമുള്ളവ മൂലം ഉടമയ്ക്കും യാത്രക്കാര്‍ക്കും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നും കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍.
പൊലീസും, മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന ഇത്തരം പരിശോധനകളോട് സഹകരിക്കുമെന്നും, കര്‍ശന നടപടി വേണമെന്നുമാണ് ആവശ്യം. കഴിഞ്ഞ ദിവസം കൊച്ചി സിറ്റിപോലീസ് കമ്മീഷ്ണര്‍ വിളിച്ചു ചേര്‍ത്തയോഗത്തില്‍ ഇക്കാര്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 5 ശതമാനം തൊഴിലാളികള്‍ ചെയ്യുന്ന പ്രശ്‌നങ്ങളുടെ മാനസീക സമ്മര്‍ദ്ദം മേഖലയെ ആകെ ബാധിക്കുന്നുണ്ടെന്നും ഉടമകള്‍ പറയുന്നു.