ലക്ഷം കടന്ന് കുതിപ്പ് തുടരുന്നു; ഇന്നത്തെ സ്വര്‍ണവില അറിയാം
2026-ല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് വിപണിയില്‍ സ്വര്‍ണം കരുത്തുകാട്ടുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,03,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ ഇതേ വിലയില്‍ മാറ്റമില്ലാതെയാണ് ഇന്നും സ്വര്‍ണവില തുടരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 12,875 രൂപയാണ് ഇന്നത്തെ നിരക്ക്.
ജനുവരി അഞ്ചിനാണ് സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം ചെറിയ മാറ്റങ്ങള്‍ പ്രകടമായെങ്കിലും വില വലിയ രീതിയില്‍ താഴോട്ട് വരാന്‍ വിപണി തയ്യാറായിട്ടില്ല.
അന്താരാഷ്ട്ര വിപണിയിലെ വില നിലവാരം, ഡോളര്‍-രൂപ വിനിമയ നിരക്ക്, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ എന്നിവയാണ് വിലയെ സ്വാധീനിക്കുന്നത്.
ഇതിന് പുറമെ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വര്‍ണവില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്.