മഹല്ലുകളില്‍ മുന്‍തൂക്കം; സമസ്തയില്‍ പിടിമുറുക്കി മുസ്‌ലിം ലീഗ് .
ലീഗ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്
Jul 10, 2025, 17:15 IST

സമസ്തയില്‍ പിടിമുറുക്കി മുസ്‌ലിം ലീഗ്. മഹല്ലുകള്‍ പിടിക്കാനുള്ള നീക്കത്തിലാണ് ലീഗ് അനുകൂലികള്‍. മഹല്ലുകളിലെ അടിസ്ഥാനതലം മുതല്‍ ജില്ലാതലം വരെയുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പാലക്കാട് ഒഴികെ എല്ലാ ഇടങ്ങളിലും ലീഗ് അനുകൂലികള്‍ക്കാണ് മുന്‍തൂക്കം. 16 -ാം തീയതിയാണ് സംസ്ഥാന തല തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോള്‍ ആക്ഷേപം ഉയരുന്നുണ്ട്. ജിഫ്രി മുത്തുകോയ തങ്ങളായിരുന്നു പൊതുവെ വരണാധികാരി. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കി എം ടി അബ്ദുള്ള മുസ്ലിയാരെയാണ് വരണാധികാരിയായി നിയമിച്ചത്. ലീഗ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ താഴെ തട്ടില്‍ ക്രമക്കേട് നടന്നെന്നും ആരോപണമുണ്ട്. അതേസമയം ലീഗ് അനുകൂല നേതാവ് ബഹാവുദ്ദീന്‍ നദ്‌വി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.