ഇന്ന് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനമായി ഭാരത ലത്തീന്‍ സഭ ആചരിച്ചു
ന്യൂഡല്‍ഹി: മധ്യപൂര്‍വ്വേഷ്യയില്‍ സമാധാനം പുലരുന്നതിന് ഇന്നു മാര്‍ച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി ഭാരത ലത്തീന്‍ സഭ ആചരിക്കുന്നു.
വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ നേരത്തെ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരിന്നു.
അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറില്‍ ഇന്നു മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്.
ലോകസമാധാനത്തിനും അക്രമത്താലും സംഘര്‍ഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് മാര്‍ച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായും ലത്തീന്‍ സഭ ആചരിക്കും.