കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയ്ക്കു പുതിയ നേതൃത്വം
Jan 11, 2026, 10:07 IST
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെആര്‍എല്‍സിബിസി) പ്രസിഡന്റായി കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കെസിബിസിയുടെയും കെആര്‍എല്‍സിസിയുടെയും അധ്യക്ഷനാണ് ഇദ്ദേഹം. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ വൈസ് പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് ജനറല്‍ സെക്രട്ടറിയുമാണ്.
വരാപ്പുഴ അതിരൂപതാ കാര്യാലയത്തില്‍ നടന്ന മെത്രാന്‍ സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.