2025ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് നടക്കും. ഇന്ത്യക്കാര്‍ക്ക് ഈപ്രാവശ്യം കാണാന്‍ സാധിക്കില്ല

 
SUN

ന്യൂഡല്‍ഹി:2025ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് നടക്കും. പൂര്‍ണ സൂര്യഗ്രഹണമല്ല, ഭാഗിക സൂര്യഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്ക്കും. 


അതേസമയം നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് ഈ അവസാരം കാണാന്‍ കഴിയില്ല. ഈ ഭാഗിക സൂര്യഗ്രഹണം ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ കാണാമെന്നും, കൂടാതെ അതിന്റെ സമയവും നോക്കാം.

അന്റാര്‍ട്ടിക്ക, പസഫിക് സമുദ്ര ഭാഗങ്ങള്‍, ഓസ്ട്രേലിയ, അറ്റ്ലാന്റിക് എന്നിവിടങ്ങളില്‍ ഇന്നത്തെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 10.59നാണ് (5:53 പിഎം ഇഡിടി) ഈ സൂര്യഗ്രഹണം ആരംഭിക്കുന്നത്. 

ഇന്ത്യയില്‍ രാത്രി സമയമാണ് ഇതെന്നതിനാല്‍ സൂര്യഗ്രഹണം ദൃശ്യമാവില്ല. നാളെ (സെപ്റ്റംബര്‍ 22) ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.23ന് ഗ്രഹണം അവസാനിക്കും (3:41 പിഎം ഇഡിടി). നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.11-ഓടെയാവും ഗ്രഹണം ഉച്ചസ്ഥായിയിലെത്തുക.


അതേസമയം ഇന്ത്യയില്‍ നേരിട്ട് കാണാനാവില്ലെങ്കിലും സൂര്യഗ്രഹണം വിവിധ ലൈവ് സ്ട്രീമിംഗുകളിലൂടെ കാണാനാകും. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള മലയാളികള്‍ക്ക് ഈ ഭാഗിക സൂര്യഗ്രഹണം ആസ്വദിക്കാന്‍ സാധിക്കും. 


ഓസ്ട്രേലിയയില്‍ പ്രാദേശിക സമയം രാവിലെ 6.13 മുതല്‍ 7.36 വരെയും, ന്യൂസിലന്‍ഡില്‍ രാവിലെ 5.41 മുതല്‍ 8.36 വരെയും സൂര്യഗ്രഹണം ദൃശ്യമാകും.

Tags

Share this story

From Around the Web