മുനമ്പത്തെ ഭൂമി വഖഫ് അല്ല,യു.ഡി.എഫിന് അധികാരമുണ്ടെങ്കില്‍ 10 മിനിറ്റു കൊണ്ടു പ്രശ്‌നം പരിഹരിക്കും.
അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ ഉറപ്പ്.. ഇന്നു യു.ഡി.എഫിന് അധികാരം സതീശന്‍ മുഖ്യമന്ത്രി

 V d satheeshan

കോട്ടയം: മുനമ്പത്തെ ഭൂമി വഖഫ് അല്ല, യു.ഡി.എഫിന് അധികാരമുണ്ടെങ്കില്‍ 10 മിനിറ്റു കൊണ്ടു പ്രശ്‌നം പരിഹരിക്കും. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ ഉറപ്പിനെ ജനം വലിയ പ്രതീക്ഷയോടെയാണു കണ്ടത്. ഇന്നു യു.ഡി.എഫിന് അധികാരം സതീശന്‍ മുഖ്യമന്ത്രി.

പക്ഷേ, മുനമ്പത്തെ ജനത പ്രതീക്ഷിച്ച പ്രഖ്യാപനം വന്നില്ല. പകരം കേട്ടതു മുനമ്പത്ത് ഫാറൂഖ് കോളജിന് വഖഫ് ആയി ലഭിച്ച 404 ഏക്കര്‍ ഭൂമി വഖഫ് പോര്‍ട്ടലായ ഉമീദില്‍ രജിസ്റ്റര്‍ ചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോര്‍ഡ് ഏറ്റെടുത്താണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. ഇവിടെ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങള്‍ റവന്യൂ അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടത്തിലാണ്.

ഫാറൂഖ് കോളജിന് സത്താര്‍ സേഠ് എന്ന വ്യക്തി വഖഫ് ചെയ്ത ഭൂമി പിന്നീട് അന്യാധീനപ്പെടുകയും വില്‍പ്പന നടത്തുകയുമായിരുന്നു. ഇരുനൂറോളം കുടുംബങ്ങളുടെ കൈയിലാണു നിലവില്‍ ഈ ഭൂമി. ഭൂമി വഖഫാല്ലെന്ന നിലപാടാണ് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഭൂമി വഖഫാണെന്ന നിലപാടാണു വഖഫ് ബോര്‍ഡ് സ്വീകരിച്ചത്.

രേഖകള്‍ പ്രകാരം, ഈ ഭൂമിയുടെ മുതവല്ലി ഫാറൂഖ് കോളജാണ്. എന്നാല്‍, ഭൂമി വഖഫല്ലെന്ന നിലപാട് ഫാറൂഖ് കോളജ് തുടരുന്ന സാഹചര്യത്തില്‍ വഖഫ് ബോര്‍ഡ് തന്നെ മുതവല്ലി സ്ഥാനം ഏറ്റെടുത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഇതോടെ മുനമ്പം ജനതയുടെ ആശങ്കയും ഏറി. വി.ഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍
ആദ്യ തീരുമാനം മുനമ്പം ഭൂമി വഖഫ് അല്ലെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.

വഖഫ് അല്ലാത്ത ഭൂമി, വഖഫ് ആണെന്നു പ്രഖ്യാപിച്ച്, അവിടെയുള്ള താമസക്കാരുടെ ഭൂമിക്ക് മേലുള്ള ക്രയവിക്രയ സ്വാതന്ത്ര്യം തടഞ്ഞ നടപടി മന്ത്രി സഭ റദ്ദാക്കുമെന്നു മുനമ്പത്തുള്ളവര്‍ കരുതി. പക്ഷേ, നിലവിലെ സാഹചര്യം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്നു ജനങ്ങള്‍ പറയുന്നു.

മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കരമടവും, പോക്കുവരവും, ക്രയവിക്രയവും നടത്താന്‍ താമസക്കാര്‍ക്കു കഴിയണം. അതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കുവാനുള്ള നപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുനമ്പത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഭൂമി വഖഫാണോ എന്ന കാര്യത്തില്‍ സുപ്രിംകോടതി വിധിയാണ് അന്തിമമാവുകയെന്നും ഭൂമി അന്യാധീനപ്പെട്ടതിന്റെ ഉത്തരവാദിത്തം ഫാറൂഖ് കോളജ് ഏറ്റെടുത്ത് താമസക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാണു വഖഫ് ബോര്‍ഡിന്റെ നിലപാട്.

Tags

Share this story

From Around the Web