വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളും പ്രതിഷേധം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് പ്രതിഷേധം. ഈ ദിവസങ്ങളില്‍ കരിദിനം ആചരിക്കും.
മെഡിക്കല്‍ കോളജുകളില്‍ ധര്‍ണയും ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
പുതിയ മെഡിക്കല്‍ കോളേജുകളില്‍ തസ്തിക സൃഷ്ടിക്കുന്നില്ലെന്ന് കെജിഎംസിടിഎ. മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് താല്‍ക്കാലിക സ്ഥലംമാറ്റം നടത്തുന്നതും പ്രതിഷേധത്തിന് കാരണം.
ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ലെന്ന് സംഘടന. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒപി സേവനങ്ങള്‍ നിര്‍ത്തിവെക്കും എന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നല്‍കി.