തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 38 വീടുകളുടെ താക്കോല്‍ ദാനം നടത്തി

 
tsr

തൃശൂര്‍: അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ സാന്ത്വനവും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹകരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 38 വീടുകളുടെ താക്കോല്‍ദാനച്ചടങ്ങും രണ്ടാംഘട്ടമായി ഈ വര്‍ഷത്തെ അന്‍പത് വീടുകളുടെ പദ്ധതി ഉദ്ഘാടനവും നടത്തി. 


കാത്തലിക് പാസ്റ്റര്‍ സെന്ററില്‍ നടന്ന ചടങ്ങ് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീവാ താക്കോല്‍ വിതരണം നടത്തി. രണ്ടാംഘട്ട ഭവനപദ്ധതിയുടെ ഉദ്ഘാടനം ജോയിന്റ്ന്റ് ഡയറക്ടര്‍ ബി. ജയരാജ് നിര്‍വഹിച്ചു.

 സാന്ത്വനം ഡയറക്ടര്‍ ഫാ. ജോജു ആളൂര്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്.എം. വിനോദ്, മാനേജര്‍ ജി. ദീപക്, സാന്ത്വനം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഫാ. ജോസ് വട്ടക്കുഴി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബെന്‍വിന്‍ തട്ടില്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജീസ്മരിയ എന്നിവര്‍ പങ്കെടുത്തു.
 

Tags

Share this story

From Around the Web