തൃശൂർ അതിരൂപതയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 38 വീടുകളുടെ താക്കോൽ ദാനം നടത്തി

 
23333

തൃശൂർ: അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ സാന്ത്വനവും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹകരിച്ച് നിർമാണം പൂർത്തിയാക്കിയ 38 വീടുകളുടെ താക്കോൽദാനച്ചടങ്ങും രണ്ടാംഘട്ടമായി ഈ വർഷത്തെ അന്‍പത് വീടുകളുടെ പദ്ധതി ഉദ്ഘാടനവും നടത്തി. കാത്തലിക് പാസ്റ്റർ സെൻ്ററിൽ നടന്ന ചടങ്ങ് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ജോർജ് സ്ലീവാ താക്കോൽ വിതരണം നടത്തി. രണ്ടാംഘട്ട ഭവനപദ്ധതിയുടെ ഉദ്ഘാടനം ജോയിന്റ്ന്റ് ഡയറക്ടർ ബി. ജയരാജ് നിർവഹിച്ചു. സാന്ത്വനം ഡയറക്‌ടർ ഫാ. ജോജു ആളൂർ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്‌ടർ എസ്.എം. വിനോദ്, മാനേജർ ജി. ദീപക്, സാന്ത്വനം അസോസിയേറ്റ് ഡയറക്‌ടർ ഡോ. ഫാ. ജോസ് വട്ടക്കുഴി, അസിസ്റ്റൻ്റ് ഡയറക്‌ടർ ഫാ. ബെൻവിൻ തട്ടിൽ, പ്രോജക്‌ട് കോ-ഓർഡിനേറ്റർ സിസ്റ്റർ ജീസ്‌മരിയ എന്നിവർ പങ്കെടുത്തു.

Tags

Share this story

From Around the Web