സര്‍വകലാശാല അഭിഭാഷകനോട് വിശദീകരണം തേടി കേരള വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം:സര്‍വകലാശാല അഭിഭാഷകനോട് വിശദീകരണം തേടി കേരള വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയ അഭിഭാഷക കൗണ്‍സിലിനോടാണ് വിശദീകരണം തേടിയത്. മിനി കാപ്പന്‍ നല്‍കിയ വിവരങ്ങള്‍ മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കി എന്നതാണ് വിസിയുടെ ആരോപണം.
ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല വി.സിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയ അഭിഭാഷകനോടാണ് വിസി മോഹനന്‍ കുന്നുമ്മല്‍ നിയോഗിച്ച രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് മിനി കാപ്പന്‍ വഴി വിശദീകരണം തേടിയത്.
മിനി കാപ്പന്‍ നല്‍കിയ വസ്തുതാവിവരണ സ്റ്റേറ്റ്മെന്റ് മറച്ചുവച്ച് അഭിഭാഷക കൗണ്‍സില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അനുകൂലമായ നിലപാട് അഭിഭാഷകന്‍ സ്വീകരിച്ചെന്നും വി.സി ആരോപിക്കുന്നു. കഴിഞ്ഞദിവസം കേസ് കോടതി പരിഗണിച്ചപ്പോള്‍ വി സി മോഹനന്‍ കുന്നുമ്മലിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനവും വിസി കൈക്കൊണ്ടത്. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. അപ്പോള്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കുക എന്നത് ലക്ഷ്യമിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് മോഹനന്‍ കുന്നുമ്മലിന്റെ തീരുമാനം.