വിവാദ സിനിമ 'ദ കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാര്‍ദത്തിന് ഭീഷണിയെന്ന് കോടതി നിരീക്ഷണം

 
kerala story

വിവാദ സിനിമ 'ദ കേരള സ്റ്റോറി 2' യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാര്‍ദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. 

ജസ്റ്റിസ് ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 

ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് 'ദ കേരള സ്റ്റോറി 2', കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

Tags

Share this story

From Around the Web