സമാധാനത്തിനു വേണ്ടി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രാര്‍ത്ഥന നടത്തി

 
kerala counsil of churches

തിരുവനന്തപുരം: മധ്യപൂര്‍വേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കറണ്ട് അഫയേഴ്സ് കമ്മീഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാധാന പ്രാര്‍ഥന നടത്തി. 

കെസിസി ജില്ലാ പ്രസിഡന്റ് റവ. എ.ആര്‍. നോബിള്‍ അധ്യക്ഷനായി. ബിഷപ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍ ഉദ്ഘാടനം ചെയ്തു.

സാല്‍വേഷന്‍ ആര്‍മി പേഴ്സണല്‍ സെക്രട്ടറി ലെഫ്. കേണല്‍ ജസ്റ്റിന്‍ രാജ്, കെസിസി ജില്ലാ സെക്രട്ടറി റവ.ഡോ എ ല്‍.ടി. പവിത്രസിംഗ്, കെസിസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലെഫ്. കേണല്‍ സജൂ ഡാനിയേല്‍കറണ്ട് അഫയേ ഴ്‌സ് കമ്മീഷന്‍ ജില്ലാ ചെയര്‍മാന്‍ മേജര്‍ ടി.ഇ.സ്റ്റീഫന്‍സണ്‍, ഫാ. സജി മേക്കാട്ട്, റവ. ഫാ. സാം കാഞ്ഞിക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, കവിയും ഗാനരചയിതാവുമായ കുന്നത്തൂര്‍ ജെ. പ്രകാശ്, റവ.ഡബ്‌ളിയു. ലിവിംഗ് സ്റ്റണ്‍, ഷെവ. ഡോ. കോശി എം. ജോര്‍ജ്, ടി.ജെ. മാത്യു മാരാമണ്‍, ജെ. വിജയരാജ്, ജെ.വി സന്തോഷ്, ജെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web