കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനു പുതിയ നേതൃത്വം,പുതിയ പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത
ശാസ്താംകോട്ട: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യന്‍ സംഘടനകളുടെയും കൂട്ടായ്മയും സംയുക്ത പ്രവര്‍ത്തന വേദിയുമായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പുതിയ പ്രസിഡന്റായി ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തില്‍ നടന്ന കെസിസി ത്രൈവാര്‍ഷിക അസംബ്ലിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡോ. പ്രകാശ് പി. തോമസാണ് ജനറല്‍ സെക്രട്ടറി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത - സീനിയര്‍ വൈസ് പ്രസിഡന്റ്, ബിഷപ് ജോസ് ജോര്‍ജ്, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, സിസ്റ്റര്‍ ജസീന പി. ജോസഫ്, ഒളീവിയ അന്ന എലിസബത്ത് ചാണ്ടി- വൈസ് പ്രസിഡന്റുമാര്‍, റവ ഡോ. ടി.ഐ. ജെയിംസ്- ട്രഷറാര്‍, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍- മാനേജിംഗ് എഡിറ്റര്‍, റവ എ.ആര്‍.നോബി ള്‍- അസോസിയേറ്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികള്‍.