കെസിഇഎഫ് ഈസ്റ്റര്‍ സംഗമം 18ന് ശനിയാഴ്ച ഹെറിഫോഡ് ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ നടക്കും
ഹെറിഫോഡ്: ക്രിസ്തു ദേവന്റെ ഉയിര്‍പ്പ് പെരുന്നാളിന്റെ ഭാഗമായി ഹെറിഫോഡിലെ അപ്പോസ്‌തോലിക് സഭകളുടെ നേതൃത്വത്തില്‍ ഹെറിഫോഡ് ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ വച്ച് ഈമാസം 18ന് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ നടത്തപ്പെടുന്ന ഹെറിഫോഡ് കെസിഇഎഫ് ഈസ്റ്റര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പരിപാടിയ്ക്ക് വിവിധ അപ്പോസ്‌തോലിക് സഭകളില്‍ നിന്നുള്ള വിശ്വാസികളും വൈദീകരും നേതൃത്വം കൊടുക്കും. കെസിഇഎഫ് ഔദ്യോഗിക ഉദ്ഘാടനം, പൊതു സമ്മേളനം, വിവിധ കലാ പരിപാടികള്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിയ്ക്കല്‍, ഭക്തിഗാന സുധ തുടങ്ങി നിറമുള്ള ഒരു സന്ധ്യയാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ആദ്യമെത്തുന്ന 50 വാഹനങ്ങള്‍ക്ക് ഫ്രീ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പിന്നീടെത്തുന്നവയ്ക്ക് കുറഞ്ഞ നിരക്കില്‍ തൊട്ടടുത്തുള്ള പാര്‍ക്കിങ്ങും ഉപയോഗിയ്ക്കാവുന്നതാണ്.
രുചി വിഭവങ്ങള്‍ ഒരുക്കി ഫുഡ് സ്റ്റാളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുവാനും, വീക്ഷിയ്ക്കുവാനും, ഈസ്റ്റര്‍ സ്‌നേഹം പങ്കുവയ്ക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.