കെസിബിസി സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ഓഗസ്റ്റ് 7 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും

 
KCBC


കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) സമ്മേളനം ഓഗസ്റ്റ് 3 തിങ്കളാഴ്ച വൈകുന്നേരം 5-ന് ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 

തുടര്‍ന്ന് ഓഗസ്റ്റ് 7 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ഫാ. ബിനോയി കരിമരുതുങ്കല്‍ ധ്യാനം നയിക്കും. 

കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനം ഓഗസ്റ്റ് 3ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. 

'പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും' എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. 

കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ഡോക്ട്രിനല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും.

വിഷയത്തെ ആസ്പദമാക്കി സീറോ മലബാര്‍ ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, കെസിബിസി ഡോക്ട്രിനല്‍ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി റവ. ഡോ. മാര്‍ട്ടിന്‍ എന്‍ ആന്റണി ഒഡിഇഎം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 

റവ. ഡോ. ആര്‍.ബി ഗ്രിഗറി,  കെ.ജെ ആന്റണി, സിസ്റ്റര്‍ ഡോ. മേരി ആന്‍ സിഎംസി, എന്നിവര്‍ വിഷയത്തെ ആസ്പദമാക്കി സംസാരിക്കും. 

കെ സിബിസി വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് മോഡറേറ്ററായിരിക്കും.

Tags

Share this story

From Around the Web