2016ലെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സര്‍ക്കാര്‍ തുടരണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി
കൊച്ചി: 2016ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സര്‍ക്കാര്‍ തുടരണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
മാരക ലഹരികള്‍ക്കും മാഫിയകള്‍ക്കുമെതിരേ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് സമ്പൂ ര്‍ണ പിന്തുണയും സഹകരണവും അറിയിക്കുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശനുള്ള തുറന്ന കത്തില്‍ സമിതി വ്യക്തമാക്കി.
മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കുള്ള വിവിധ നിര്‍ദേശങ്ങളാണ് കത്തിന്റെ ഉള്ളടക്കം. മദ്യവും ലഹ രിയും മനുഷ്യസമൂഹത്തിന്റെ സമസ്തമേഖലകളിലും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പുതിയ മദ്യശാലകളൊന്നും തുടങ്ങരുത്. ഓരോ വര്‍ഷവും ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലറ്റുകള്‍ പത്തു ശതമാനം വീതം നിര്‍ത്തലാക്കണം. നിലവിലുള്ള മദ്യശാലകളുടെ പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴു വരെയാക്കി ചുരുക്കണം.
കള്ളുഷാപ്പുകള്‍, വിദേശമദ്യ ഷോപ്പുകള്‍, ബാര്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്നിവ അനുവദിക്കുന്നതിനും അനുവദിച്ചതിനുമുള്ള ദൂരപരിധിച്ചട്ടം പുനഃസ്ഥാപിക്കണം. മദ്യശാലകളുടെമേല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം 232, 447 വകുപ്പുകള്‍ പുനഃസ്ഥാപി ക്കണം.
ലഹരിവിരുദ്ധ ബോധവത്കരണത്തിന് ബിവറേജസ് കോര്‍പറേഷന്റെ മദ്യവരുമാനം ഉപയോഗിക്കുന്നത് നി ര്‍ത്തലാക്കണം. ബോധവത്കരണ കാര്യങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കണം.
പിണറായി സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തി മിഷന്‍ പരാജയമായതിനാല്‍ അതു പിരിച്ചുവിട്ട് ആന്റി നാര്‍ക്കോട്ടിക് കോര്‍പറേഷന്‍ രൂപീകരിക്കണം.
ബോധവത്കരണ പരിപാടികളില്‍ മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള കെസിബിസിയുടെ ലഹരിവിരുദ്ധ വിഭാഗത്തിന് ഉത്തരവാദിത്വം നല്‍കണം എന്നിവയുള്‍പ്പെടെ 31 നിര്‍ദേശങ്ങളാണു കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.