വത്തിക്കാനില്‍ വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലി ആരംഭിച്ചു

 
LEO

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി,വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും ജൂബിലിയാഘോഷങ്ങള്‍ക്ക് വ ത്തിക്കാനില്‍ തുടക്കമായി. ജൂബിലിയുടെ ഭാഗമായി  'ജോയ്ഫുള്‍ പ്രീസ്റ്റ്സ്' എന്ന പേരില്‍ പുരോഹിതര്‍ക്കായുള്ള ഡിക്കാസ്റ്ററി  നടത്തുന്ന പ്രത്യേക ചടങ്ങില്‍ ലിയോ 14 ാമന്‍ പാപ്പ വൈദികരെ അഭിസംബോധന ചെയ്യും. 


' ഞാന്‍ നിങ്ങളെ സുഹൃത്തുക്കള്‍ എന്നു വിളിച്ചിരിക്കുന്നു.'' (യോഹന്നാന്‍ 15:15) എന്നതാണ് ജോയ്ഫുള്‍ പ്രീസ്റ്റിന്റെ  പ്രമേയം.  26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 6:00 വരെ വത്തിക്കാനിനടുത്തുള്ള കോണ്‍സിലിയാസിയോണ്‍  ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈ ചടങ്ങ് നടക്കുന്നത്.

ഇന്നത്തെ പൗരോഹിത്യ വിളിയുടെ അര്‍ത്ഥത്തെക്കുറിച്ച്  അതിന്റെ സൗന്ദര്യത്തെക്കുറിച്ചും, ദൈനംദിന ശുശ്രൂഷാ ജീവിതത്തില്‍ വിശുദ്ധിക്കും കൂട്ടായ്മയ്ക്കുമുള്ള ക്ഷണത്തെക്കുറിച്ചും  പാപ്പ വൈദികരോടും വൈദിക വിദ്യാര്‍ത്ഥികളോടും സംവദിക്കും. പാപ്പായുടെ പ്രസംഗത്തിന് ശേഷം ചോദ്യങ്ങള്‍ ചോദിക്കാനും സാക്ഷ്യങ്ങള്‍ പങ്കു വയ്ക്കാനും, തുറന്ന സംവാദത്തിനുമുള്ള അവസരം  ഉണ്ടായിരിക്കും.

ജൂണ്‍ 23 മുതല്‍ 27 വരെ നടക്കുന്ന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രാര്‍ത്ഥന, മതബോധന ക്ലാസുകള്‍ (കാറ്റെക്കിസിസ്), സംഗീത കച്ചേരികള്‍, തീര്‍ത്ഥാടനങ്ങള്‍, വിശുദ്ധ കര്‍മ്മങ്ങള്‍, ലിയോ പതിനാലാമന്‍ പാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ച എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ആറായിരത്തിലധികം സെമിനാരി വിദ്യാര്‍ത്ഥികളും, നിരവധി ബിഷപ്പുമാരും പുരോഹിതരും ആഘോഷത്തിന്റെ ഭാഗമാകുവാന്‍ റോമിലെത്തി.

Tags

Share this story

From Around the Web