കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഇടുക്കിയില്‍ അഞ്ചുപേര്‍ക്ക് പരുക്ക്

 
IDUKKI

ഇടുക്കി: പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. 

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അമല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിനു മുന്നിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ബാക്കി നാലു പേര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സമയം സ്‌കൂള്‍ മുറ്റത്ത് കുട്ടികളും ജീവനക്കാരും ഉണ്ടായിരുന്നു. ഇവര്‍ ഓടി മാറി.

Tags

Share this story

From Around the Web