ജെ.ബി കോശി കമ്മീഷന്റേതായി ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ ഉള്ളത് ദളിത് ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങള്‍. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യവുമായി സി.എസ്.ഡി.എസ്

 
J B KOSHY



കോട്ടയം : കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളിലെ പിന്നാക്കാവസ്ഥ പഠിയ്ക്കുവാന്‍ നിയമിച്ച ജെ.ബി കോശി കമ്മീഷന്റെതായി വരുന്ന റിപ്പോര്‍ട്ടുകള്‍ ദളിത് ക്രൈസ്തവ വിരുദ്ധവും തള്ളിക്കളയേണ്ടതുമാണെന്നും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി.


കമ്മീഷന്‍ ശിപാര്‍ശയിലെ സംവരണ പുനക്രമീകരണത്തില്‍ സംവരണ അവകാശം ലാറ്റിന്‍ കാത്തോലികര്‍ക്കും നാടാര്‍ വിഭാഗത്തിനും കൂടുതല്‍ നല്‍കുകയും ജനസംഖ്യയില്‍ മുന്‍പില്‍ നില്‍ക്കുകയും രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ പ്രതിനിധ്യക്കുറവ് കൂടുതല്‍ അനുഭവിയ്ക്കുകയും ചെയ്യുന്ന ദളിത് ക്രൈസ്തവര്‍ക്ക് ഏറ്റവും കുറവ് നല്‍കുകയും ചെയ്യുന്നതരത്തിലുള്ള ശിപാര്‍ശ അങ്ങേയറ്റം ദളിത് വിരുദ്ധവും തള്ളികളയേണ്ടതുമാണെന്നും കെ.കെ സുരേഷ് പറഞ്ഞു.


 ലാറ്റിന്‍ കാത്തോലിക്കരും നാടാര്‍ വിഭാഗങ്ങളും ജനസംഖ്യാപരമായി കുറവുള്ളവരും കുറച്ചു പ്രദേശങ്ങളില്‍ മാത്രം ജീവിയ്ക്കുന്നവരുമാണ്. എന്നാല്‍, ദളിത് ക്രൈസ്തവര്‍ എല്ലാ ജില്ലകളിലും താമസിക്കുന്നവരും ഒന്നിലധികം വിഭാഗങ്ങളില്‍ പെടുന്നവരും ജാതീയ വിവേചനം കൂടുതല്‍ അനുഭവിയ്ക്കുന്നവരുമാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് പറഞ്ഞു.

ഭാഗികമായി പുറത്തുവരുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ക്രൈസ്തവ സമൂഹത്തില്‍ ശ്രെണികള്‍ പുനര്‍നിര്‍മ്മിയ്ക്കുമെന്നും രാഷ്ട്രീയ ശബ്ദം ഉയര്‍ത്തുന്ന ചെറു വിഭാഗങ്ങളെ പ്രത്യേക അവകാശം നല്‍കി ദളിത് വിഭാഗങ്ങളെ അവഗണിയ്ക്കുകയും ചെയ്യുന്നു.


 കമ്മീഷന്‍ റിപ്പോര്‍ട്ട പൂര്‍ണ്ണമായും പുറത്ത് വിടാതെ തീരുമാനങ്ങള്‍ മാത്രം പ്രഖ്യാപിക്കുന്ന നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതു പൗരന്മാര്‍ക്കു ലഭിയ്ക്കേണ്ട അടിസ്ഥാന രേഖകള്‍ മറച്ചുവെയ്ക്കുന്ന നടപടിയുമാണ്. നിയമസഭ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുകൊണ്ടുള്ള തിടുക്കപ്പെട്ട നീക്കങ്ങള്‍ സര്‍ക്കാരിനു തിരിച്ചടിയാകുമെന്നും സി.എസ്.ഡി.എസ് മുന്നറിയിപ്പു നല്‍കി.

Tags

Share this story

From Around the Web