പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ അപലപനീയം 

 
piramadom

പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ അപലപനീയം എന്ന് യാക്കോബായ സഭ പ്രതികരിക്കുന്നത്.

പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കുമ്പോൾ ദേവാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ ആവില്ല. ആരാധനാലയങ്ങളെ പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമെന്നും യാക്കോബായ സഭ വിശദമാക്കി. 

ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കം തുടങ്ങിയത്.

നിലവിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് സഭ അസി.വികാരി ഫാ.എബിൻ എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. 

ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി.

രാമമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. നിലവിൽ രാമമംഗലം പൊലീസ് പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web