ചക്കക്കൊമ്പന്‍ ദൗത്യം നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ച്'; മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: നടപടിക്രമങ്ങള്‍ പാലിച്ചാണ് മൂന്ന് ദിവസത്തെ ചക്കക്കൊമ്പന്‍ ദൗത്യം നടത്തിയതെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. ദൗത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ മാനസികാവസ്ഥ എല്ലാരും മനസ്സിലാക്കണം.
മൂന്നാം ദിവസവും ഫലം കണ്ടില്ലെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു. പെരിയകനാല്‍ ന്യൂഡിവിഷനിലാണ് ആന നിലവിലുള്ളത്.
ചിന്നക്കനാലില്‍ ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തമായ 'പ്ലാന്‍ എ'യും 'പ്ലാന്‍ ബി'യും തയ്യാറാക്കിയാണ് നീങ്ങിയതെന്നും, ആന ജലാശയത്തിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ആന്റിഡോട്ട് കയ്യില്‍ കരുതിയിരുന്നത്.ജലാശയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ ആന്റിഡോട്ട് നല്‍കിയതിനാലാണ് മറുകരയില്‍ കയറാനുള്ള സാഹചര്യമുണ്ടായത്.
വനത്തെയും ആനകളെയും സംരക്ഷിക്കുന്നവര്‍ തന്നെ ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ വലിയ മനോവേദനയും മാനസിക സമ്മര്‍ദവും നേരിടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.
ജനവാസ മേഖലയിലൂടെയോ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയത്തോ ആനയെത്തിയാലുണ്ടാകുന്ന പ്രത്യാഘാതം വലുതായതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നത് . ദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ പക്വതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.