ഇന്‍ഫാം തെക്കന്‍ മേഖലാ അസംബ്ലി  തിങ്കളാഴ്ച നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹ രക്ഷാധികാരി റവ. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഉദ്ഘാടനം ചെയ്യും

 
infarm



പാറത്തോട്: ഇന്‍ഫാം തെക്കന്‍ മേഖലാ അസംബ്ലി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹ രക്ഷാധികാരി റവ. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഉദ്ഘാടനം ചെയ്യും.


 ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ റവ. ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷത വഹിക്കും. കാര്‍ഷിക മേഖല ഡയറക്ടര്‍ റവ. ഫാ. ആന്റണി കോട്ടൂര്‍, മേഖല പ്രസിഡന്റ് കുരുവിള ചാക്കോ താഴത്തുപീടികയില്‍, മേഖല സെക്രട്ടറി തോമസ് കൊട്ടാടിക്കുന്നേല്‍, മഹിളാസമാജ് മേഖല പ്രസിഡന്റ് ലൗവ്‌ലി റ്റി.വി. കളപ്പുരയ്ക്കല്‍,  മഹിളാസമാജ് മേഖല സെക്രട്ടറി ജിനു ജെയ്സണ്‍ മാളിയേക്കല്‍, മാര്‍ക്കറ്റിംഗ് റീജണല്‍ മാനേജര്‍ നോബിന്‍ ചാക്കോ വടക്കേമുറിയില്‍ എന്നിവര്‍ പ്രസംഗിക്കും.
 

Tags

Share this story

From Around the Web