ഇന്‍ഫാം ഹൈറേഞ്ച് മേഖലാ അസംബ്ലി ചൊവ്വാഴ്ച. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹ രക്ഷാധികാരി റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും

 
INFARM

പാറത്തോട്: ഇന്‍ഫാം ഹൈറേഞ്ച് മേഖലാ അസംബ്ലി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 9.30ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹ രക്ഷാധികാരി റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ റവ. ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷത വഹിക്കും. കാര്‍ഷിക മേഖല ഡയറക്ടര്‍ റവ. ഫാ. റോബിന്‍ പട്രകാലായില്‍, മേഖല പ്രസിഡന്റ് സെബാസ്റ്റിയന്‍ ജോസഫ്, മേഖല സെക്രട്ടറി ജോസഫ് വടക്കേടത്ത്, മഹിളാസമാജ് മേഖല പ്രസിഡന്റ് റോഷ്‌ന ഷിന്റോ,  മഹിളാസമാജ് മേഖല സെക്രട്ടറി അനുമോള്‍ ജേക്കബ്, മാര്‍ക്കറ്റിങ് റീജണല്‍ മാനേജര്‍ സന്തോഷ് മാത്യു പ്ലാത്തറ എന്നിവര്‍ പ്രസംഗിക്കും.

Tags

Share this story

From Around the Web