ഇൻഫാം ലോറേഞ്ച് മേഖല അസംബ്ലി 20 ന് നടക്കും.ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല സഹ രക്ഷാധികാരി റവ. ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. ദേശീയ ചെയർമാൻ റവ. ഫാ. തോമസ് മറ്റമുണ്ടയിൽ അദ്ധ്യക്ഷത വഹിക്കും
പാറത്തോട്: ഇൻഫാം ലോറേഞ്ച് മേഖല അസംബ്ലി 20 ന് തിങ്കളാഴ്ച രാവിലെ 9ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തിൽ നടക്കും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല സഹരക്ഷാധികാരി റവ. ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ ചെയർമാൻ റവ. ഫാ. തോമസ് മറ്റമുണ്ടയിൽ അദ്ധ്യക്ഷത വഹിക്കും.
കാർഷിക മേഖല ഡയറക്‌ടർ. റവ. ഫാ. ജോസഫ് പുൽത്തകിടിയേൽ, മേഖലാ പ്രസിഡൻറ് ഷാബോച്ചൻ മുളങ്ങാശ്ശേരിൽ, മേഖല സെക്രട്ടറി സെബാസ്റ്റ്യൻ കൈതക്കയ്ൽ, മഹിളാസമാജ് മേഖലാ പ്രസിഡൻ്റ് ഏവിസ് കുറുമണ്ണിൽ , മഹിളാസമാജ് മേഖലാ സെക്രട്ടറി ത്രേസ്യാമ്മ ജോർജ്, മാർക്കറ്റിങ് റീജണൽ മാനേജർ റ്റിൻ്റോമോൻ വർഗീസ് കാഞ്ഞിരത്തിനാൽ എന്നിവർ പങ്കെടുക്കും.