ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം.വസ്തുതകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനും അന്വേഷണ റിപ്പോർട്ട് നൽകാനും നിർദേശം
Sep 6, 2026, 08:32 IST
തിരുവനന്തപുരം: ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം ശരീരത്തിൽ തടിപ്പ് ഉണ്ടായെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് സൂചി കണ്ടെത്തിയത് എന്നുമാണ് പരാതിയിലുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തതായും കുടുംബം മന്ത്രിയെ അറിയിച്ചു. വസ്തുതകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനും അന്വേഷണ റിപ്പോർട്ട് നൽകാനും മന്ത്രി ഡയറക്ടർക്ക് നിർദേശം നൽകി.