മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം. വഖഫ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

 
SUPREMEC OURT


മുനമ്പത്തെ 404 ഏക്കര്‍ തര്‍ക്കഭൂമി വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്ന 'ഉമീദ്'  പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേരള വഖഫ് ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 

ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നീക്കം. അഞ്ചു ദിവസത്തിനകം വിഷയത്തില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. 

കഴിഞ്ഞ മാസമാണ് ഫാറൂഖ് കോളേജ് മുതവല്ലിയായ ഈ ഭൂമി വഖഫ് ബോര്‍ഡ് തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്.

 കേന്ദ്ര നോട്ടീസിന് നിയമോപദേശം തേടിയ ശേഷം രണ്ടു ദിവസത്തിനകം മറുപടി നല്‍കാനാണ് വഖഫ് ബോര്‍ഡിന്റെ നീക്കം. 

ജൂണ്‍ 16-ന് ചേരുന്ന വഖഫ് ബോര്‍ഡ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക മറുപടി നല്‍കുകയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. ഹംസ അറിയിച്ചു.

Tags

Share this story

From Around the Web