കുടുംബത്തോടൊപ്പമുള്ള ഭക്ഷണസമയത്തിന്റെ പ്രാധാന്യം
കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുന്നത് വെറുമൊരു ശീലമല്ല മറിച്ച് സ്‌നേഹവും അച്ചടക്കവും വളര്‍ത്താനുള്ള ഏറ്റവും നല്ല അവസരമാണ്. കുട്ടികള്‍ക്ക് നല്ല പെരുമാറ്റരീതികള്‍ പഠിപ്പിക്കാന്‍ തീന്‍മേശയെക്കാള്‍ മികച്ച മറ്റൊരു ഇടമില്ല.
നല്ല ശീലങ്ങള്‍ വളര്‍ത്താം
മര്യാദയോടെ കാര്യങ്ങള്‍ ചോദിച്ചു വാങ്ങുക, ടേബിളില്‍ ഭക്ഷണ സാധനങ്ങള്‍ ഒരുക്കിവെക്കുക, എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ ശീലിക്കണം. ഇത് കുട്ടികള്‍ക്ക് പൊതുസ്ഥലങ്ങളിലും അന്തസ്സായി പെരുമാറാനുള്ള ആത്മവിശ്വാസം നല്‍കുന്നു.
ഡിജിറ്റല്‍ ലോകത്തിന് അവധി നല്‍കാം
ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളും ഐപാഡുകളും ഒഴിവാക്കുക. ഇത് പരസ്പരം സംസാരിക്കാനും ആശയവിനിമയ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. വീട്ടുജോലികളില്‍ കുട്ടികളെ കൂടി പങ്കാളികളാക്കുന്നത് അവരില്‍ ഉത്തരവാദിത്തബോധം വളര്‍ത്തും.
സന്തോഷത്തിന്റെ നിമിഷങ്ങള്‍
ഭക്ഷണസമയത്ത് വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അന്നത്തെ ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനുമുള്ള സമയമാണിത്. മാതാപിതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് സമ്മര്‍ദ്ദങ്ങളോ കുട്ടികളുടെ മുന്നില്‍ വച്ച് ചര്‍ച്ച ചെയ്യരുത്.
കുടുംബത്തോടൊപ്പമുള്ള ഭക്ഷണസമയം സന്തോഷവും സമാധാനവും നിറഞ്ഞതാകണം. നല്ല വാക്കുകളും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും കുടുംബബന്ധങ്ങളെ കൂടുതല്‍ ദൃമാക്കുന്നു. വീടിനുള്ളിലെ ഈ 'പരിശീലനം' കുട്ടികളെ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാക്കി മാറ്റും.