നൈജീരിയയിലെയും പാകിസ്താനിലെയും ക്രൈസ്തവ വേട്ട. യൂറോപ്യന്‍ പാര്‍ലമെന്റ് ശക്തമായ പ്രമേയം പാസ്സാക്കി
നൈജീരിയയിലും പാകിസ്താനിലും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കടുത്ത പീഡനങ്ങളിലും ദുരിതാവസ്ഥയിലും കടുത്ത ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ പാര്‍ലമെന്റ്.
ഇരു രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍, കൊലപാതകങ്ങള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ എന്നിവയെ ശക്തമായി അപലപിച്ചുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റ് രണ്ട് പ്രത്യേക പ്രമേയങ്ങള്‍ പാസ്സാക്കി.
മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര സമ്മര്‍ദ്ദം ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.